മാനസികമായി പീഡിപ്പിച്ചു പണം തട്ടി;  ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

മാനസികമായി പീഡിപ്പിച്ചു പണം തട്ടി; ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ പീഡനപരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസെടുത്തു. ഭർത്താവ് ഹർഷവർധൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും പണം തട്ടിയെന്നുമാണ് ഹർഷവർധൻ പോലീസിൽ പരാതി നൽകിയത്.

കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യമാക്കുമെന്നും ശശികല നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ കൂടിയായ ഹർഷവർധൻ പരാതിയിൽ പറഞ്ഞു. 2022 മാർച്ചിലാണ് ശശികലയും ഹർഷവർധനും വിവാഹിതരായത്. വിവാഹത്തിന് മുൻപേ ഇരുവരും തമ്മിൽ പരിചയത്തിലായിരുന്നു. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ ശശികല നിർമിക്കാമെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ അടുത്തത്. എന്നാൽ ഇതിനിടെ ശശികല മുന്നോട്ടുവെച്ച വിവാഹാഭ്യർത്ഥന ഹർഷവർധൻ നിരസിച്ചിരുന്നു.

ഇതിന് പിന്നാലെ ഹർഷവർധനെതിരെ ശശികല പോലീസിൽ പീഡന പരാതി നൽകുകയും കേസിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് ഇരുവരും പിന്നീട് വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം തനിക്ക് ഭാര്യയിൽ നിന്നും വളരെയേറെ മാനസിക ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

TAGS: KARNATAKA | BOOKED
SUMMARY: Actress sasikala booked in Husband’s harassment case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *