90 വയസായ കിളവിയുടെ വരെ കതക് മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി

90 വയസായ കിളവിയുടെ വരെ കതക് മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമ മേഖലയെ കടന്നാക്രമിച്ച്‌ തമിഴ് സിനിമാ സീരിയല്‍ താരം ശാന്തി വില്യംസ്. മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ പോലും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സ്ത്രീകള്‍ക്ക് അവിടെ സേഫായി ജോലിചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

70ഉം 90ഉം വയസ്സുള്ള കിളവിയാണെങ്കിലും രാത്രിയില്‍ വന്ന് കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളതെന്നും അത് തനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തമിഴ് ഇന്‍ഡസ്ട്രി അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി. മലയാളത്തില്‍ നിരവധി സിനിമകളിലും സീരിയലും അഭിനയിച്ചിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. തമിഴ് സീരിയലുകളിലാണ് നടി ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്.

TAGS : MALAYALAM CINEMA | INDUSTRY | KERALA
SUMMARY : Actress Shanti says she is not even interested in talking about Malayalam cinema

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *