ഷൂട്ടിംഗിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്

ഷൂട്ടിംഗിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്.

എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉര്‍വശിക്ക് നല്‍കി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്. അതേസമയം, ഉര്‍വശിയുടെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ താരമാണ് ഉര്‍വശി.

സിംഗ് സാബ് ദ ഗ്രേറ്റ് ആണ് ആദ്യ സിനിമ. നിരവധി ഹിറ്റ് ആല്‍ബങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണയ്‌ക്കൊപ്പം രണ്ടാമത്തെ ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ബാലയ്യയുടെ വാള്‍ട്ടയര്‍ വീരയ്യ ചിത്രത്തില്‍ ഉര്‍വശി അഭിനയിച്ചിരുന്നു.

TAGS : FILMS | URVASHI RAUTELA | INJURED
SUMMARY : Actress Urvashi Rautela seriously injured during shooting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *