‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച്‌ നടി ഉഷ

‘ആ സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഞാൻ ചെരുപ്പൂരി അടിക്കാൻപോയി’; ദുരനുഭവത്തെക്കുറിച്ച്‌ നടി ഉഷ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ പ്രതികരിച്ച്‌ നടി ഉഷ ഹസീന. തനിക്ക് സിനിമയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും റൂമിലേക്ക് ചെല്ലാൻ പറഞ്ഞെന്നും ഉഷ പറഞ്ഞു. ഒരു സംവിധായകൻ, ആ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാൻ പോകുമ്പോൾ തന്നെ അയാള്‍ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ളത് ധൈര്യമായിരുന്നു.

ഈ സംവിധായകന്റെ ചില രീതികളുണ്ട്. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. അവർക്കിഷ്ടമുള്ള ഡ്രസ് കൊടുക്കൂ, പൊട്ടുവയ്ക്കണോ, വച്ചോളൂ… അങ്ങനെ ഭയങ്കര സ്‌നേഹമാണ്. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ എന്റെ ഫാദറിനെയും കൂട്ടി അയാളുടെ റൂമില്‍ പോയി. അതോടെ അയാളുടെ പദ്ധതി തകർന്നു. പിറ്റേന്ന് അതിന്റെ ദേഷ്യം എന്നോട് അയാള്‍ തീർത്തു. എത്ര നന്നായി അഭിനയിച്ചാലും ശരിയായിട്ടില്ലെന്ന് പറഞ്ഞ് വഴക്ക് പറയുകയായിരുന്നു.

പിന്നീട് അതേ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. നടൻമാർ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷേ തന്റെ സഹപ്രവർത്തകർക്ക് നടന്മാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും നടി ഉഷ ഹസീന പറഞ്ഞു.

TAGS : HEMA COMMITTEE | USHA | FILM
SUMMARY : The director asked to go to the room, actress Usha Hasina made a revelation against the director

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *