നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. നാന്നൂറോളം സിനിമകളില്‍ സ്നേഹവതിയായ അമ്മയായും അമ്മൂമ്മയായുമൊക്കെ കവിയൂർ പൊന്നമ്മ ആരാധകരുടെ മുന്നിലേക്കെത്തി.

ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോള്‍ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരക്കുന്നുണ്ട്.

TAGS : KAVIYOOR PONNAMMA | HOSPITAL
SUMMARY : Actress Kaviyur Ponnamma in hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *