വ്യാജ ആരോപണം ഉന്നയിച്ചു; കുമാരസ്വാമിക്കെതിരെ പരാതി നൽകി ലോകായുക്ത എഡിജിപി

വ്യാജ ആരോപണം ഉന്നയിച്ചു; കുമാരസ്വാമിക്കെതിരെ പരാതി നൽകി ലോകായുക്ത എഡിജിപി

ബെംഗളൂരു: തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടികേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌.ഡി. കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, സുരേഷ് ബാബു എന്നിവർക്കെതിരെ ലോകായുക്ത എഡിജിപി എം.ചന്ദ്രശേഖർ പരാതി നൽകി. ബെംഗളൂരുവിലെ സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.

സെപ്റ്റംബർ 28, 29 തീയതികളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുമാരസ്വാമി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ചന്ദ്രശേഖർ പരാതിയിൽ ആരോപിച്ചു. കുമാരസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഗവർണറോട് അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമി തന്നെ വാക്കാൽ ഭീഷണിപ്പെടുത്തിയെന്നും കർണാടക കേഡറിൽ നിന്ന് മാറ്റാൻ ഉന്നതരോട് നിർദ്ദേശിച്ചെന്നും സംസ്ഥാനത്ത് തുടരാൻ മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചതായും അദ്ദേഹം പരാതിയിൽ പറഞ്ഞു.

കൈക്കൂലി വാങ്ങിയാണ് കുമാരസ്വാമി തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതെന്ന് എം.ചന്ദ്രശേഖർ പറഞ്ഞു. സെപ്റ്റംബർ 29ന് നിഖിൽ കുമാരസ്വാമിയും ഇതേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയെന്നും പിന്നീട് കുമാരസ്വാമിയുടെ അടുത്ത അനുയായിയായ സുരേഷ് ബാബു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | KUMARASWAMY
SUMMARY: K’taka Lokayukta ADGP M. Chandrashekhar files complaint against Union Min. HD Kumaraswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *