എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കും- മന്ത്രി വീണ ജോര്‍ജ്

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കൈക്കൂലി ആരോപണം; പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കും- മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: പെട്രോള്‍ പമ്പിന്റെ അനുമതിക്കായി എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പി വി പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. നിയമോപദേശം ലഭിച്ച ശേഷം പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

നടപടികൾ വേഗത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ സെക്രട്ടറിയും നാളെ പരിയാരത്തെത്തുന്നുണ്ട്. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്നതിനുള്ള ആഗിരണ പ്രക്രീയയാണ് ഇപ്പോൾ നടക്കുന്നത്. പ്രശാന്തന്റെ റെഗുലറൈസേഷൻ നടപടി നിർത്തിവെക്കും. ഇത്തരക്കാരനായ ഒരാൾ സർവീസിൽ തുടരേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
<br>
TAGS : ADM NAVEEN BABU DEATH
SUMMARY : ADM Naveen Babu’s allegation of bribery led to his suicide; Minister Veena George will remove Prashanth from his job

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *