ചോദ്യപേപ്പറില്‍ എഡിഎമ്മിന്റെ മരണം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല

ചോദ്യപേപ്പറില്‍ എഡിഎമ്മിന്റെ മരണം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കാസറഗോഡ് മഞ്ചേശ്വരം ലോ കോളേജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിൻ സി എബ്രഹാമിന് എതിരെയാണ് നടപടി.

എസ്‌എഫ്‌ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റർ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. 28ന് നടന്ന ‘ഓപ്‌ഷണല്‍ 3 ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉള്‍പ്പെടുത്തിയിരുന്നത്.

ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.

TAGS : ADM NAVEEN BABU DEATH
SUMMARY : ADM’s death in question paper; Kannur University dismissed the teacher

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *