എഡിഎമ്മിന്റെ ആത്മഹത്യ; പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദന്‍, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു

എഡിഎമ്മിന്റെ ആത്മഹത്യ; പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദന്‍, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും  എം.വി ഗോവിന്ദൻ പറഞ്ഞു.സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം. കണ്ണൂരിലെയും പത്തനംതിട്ടയിലേയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. കോൺഗ്രസ് വിട്ടതുകൊണ്ട് സരിൻ സ്ഥാനാർഥിയാവില്ല. സരിൻ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യക്ക്​ വീഴ്ച പറ്റിയതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും പറഞ്ഞിരുന്നു. എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് വേദിയിൽ പോയി ദിവ്യ അത്തരത്തിൽ പരാമർശം നടത്തേണ്ടിയിരുന്നില്ലെന്നും ശ്രീമതി പറഞ്ഞു.

ചൊവ്വാഴ്ചയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
<BR>
TAGS : ADM NAVEEN BABU | M V GOVINDAN
SUMMARY : ADM’s suicide. MV Govindan dismissed PP Divya and said the reference should have been omitted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *