നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി

നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു മോഹന്‍ ജോര്‍ജ്.
മലപ്പുറം ചുങ്കത്തറ സ്വദേശിയാണ്.

നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. നേരത്തെ മത്സരിക്കാന്‍ ബിജെപി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബിഡിജെഎസിനോട് മത്സരിക്കാന്‍ സന്നദ്ധതയുണ്ടോയെന്ന് ബിജെപി നേതൃത്വം ആരാഞ്ഞിരുന്നു. എന്നാല്‍ ബിഡിജെഎസിലും മത്സരിക്കുന്നതില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥിനെ അടക്കം സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചിരുന്നു.

അതേസമയം നിലമ്പൂർ ഉപതിഞ്ഞെടുപ്പില്‍ മത്സര ചൂട് മുറുകുന്നു. എല്‍ഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും. മത്സരിക്കുന്നതില്‍ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS : LATEST NEWS
SUMMARY : Adv. Mohan George is BJP candidate in Nilambur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *