ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; മക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്ത്

ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; മക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്ത്

പാരീസ്: ഫ്രാ​ൻ​സി​ൽ നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മെ​ന്റ് തിരഞ്ഞെ​ടു​പ്പി​ൽ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ് (എൻ.എഫ്.പി) മുന്നിട്ടുനിൽക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്‍റെ സെൻട്രലിസ്റ്റ് അലയൻസ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ളത് ഇടത്‌പക്ഷ പാർട്ടികളാണ്.

അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച തീവ്ര വലതുപക്ഷ പാർട്ടി നാഷണൽ റാലിയെ ജനങ്ങൾ തടഞ്ഞു. മൂന്നാം സ്ഥാനം മാത്രമാണ് പാർട്ടിക്ക് നേടാനായത്.  ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം സെൻട്രലിസ്റ്റ് അലയൻസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത.

ഇടത്‌സഖ്യത്തിന് 181 സീറ്റുകൾ നേടാനായപ്പോൾ മക്രോണിന്റെ സെൻട്രലിസ്റ്റ് അലയൻസ് 160 സീറ്റുകളും മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സർക്കാരുണ്ടാക്കാനായി പൂർണഫലം വരുംവരെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് ഇമാനുവൽ മക്രോൺ അറിയിച്ചു. ഫ്രഞ്ച് ദേശീയ അസംബ്ളി ചേരുക ജൂലായ് 18നാണ്. അടുത്ത സ‌ർക്കാ‌രിനെക്കുറിച്ച് അതിനകം അറിയാം.

<BR>
TAGS :  FRANCE | ELECTION
SUMMARY : Advances for the Left Coalition in France; Macron’s party is in second place

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *