തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി, ഡ്രൈവർ ശുഭം എന്നിവരാണ് അറസ്റ്റിലായത്.

ജഗദീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയൽക്കാർ പന്തൽ കെട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. തർക്കം കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇയാളുടെ ഗൺമാൻ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ജഗദീഷ് ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

TAGS: KARNATAKA | ARREST
SUMMARY: Advocate Jagadish among four held for opening fire in air

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *