എയ്റോ ഇന്ത്യ ഇന്ന് സമാപിക്കും

എയ്റോ ഇന്ത്യ ഇന്ന് സമാപിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ഇന്ന് സമാപനം. ഇന്നലെ മുതൽ പരിപാടിയിൽ വൻ ജനാവലിയാണ് എത്തുന്നത്. ഇന്നും പതിനായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയേക്കും. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നിരവധി രാജ്യങ്ങളുടെ വ്യോമശക്തി പ്രകടമാക്കുന്ന പവലിയനുകൾ, വ്യോമാഭ്യാസ പ്രകടനങ്ങൾ എന്നിവയാണ് എയ്റോ ഇന്ത്യയുടെ പ്രധാന ആകർഷണം.

അഞ്ച് ദിവസത്തെ പരിപാടിയിൽ ആദ്യ മൂന്ന് ദിവസങ്ങളിലും വിവിഐപികൾക്കും, അവസാന രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്കും ർന്ന രീതിയിലാണ് പ്രവേശനം ഏർപ്പെടുത്തിയത്. വിവിധരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ കാണാനും മനസിലാക്കാനുമായി നിരവധി പേരാണ് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്കെത്തുന്നത്. ഇതിനിടെ എയ്റോ ഇന്ത്യയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

ബെള്ളാരി റോഡിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറിലേറെ സമയമാണ് യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടന്നത്. ഇന്നും സമാനസ്ഥിതി തുടർന്നേക്കുമെന്നും, യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കണമെന്നും സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്.

TAGS: AERO INDIA
SUMMARY: Aero India ends today at yelahanka airforce station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *