എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. കോളേജുകളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല.

ഫെബ്രുവരി 10 മുതലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. എയർ ഷോയുടെ ഭാഗമായി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും (കെഐഎ) തിരിച്ചുമുള്ള വാണിജ്യ വിമാനങ്ങളുടെ സർവീസുകൾക്കും നിയന്ത്രണമുണ്ടാകും. കൂടാതെ, ജക്കൂർ എയ്‌റോഡ്രോമിൽ നിന്നുള്ള വിമാന സർവീസിനും, ഡ്രോണുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും.

പൊതുജനങ്ങൾക്ക് എയർ ഷോയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. . https://www.aeroindia.gov.in/visitor-registration എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പൊതുജനങ്ങൾക്ക് അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

TAGS: BENGALURU | AERO INDIA
SUMMARY: Schools, colleges in Yelahanka to be closed on Feb 13, 14 for air show

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *