അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലമറിയാം. ഏപ്രില്‍ 22 മുതല്‍ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്.

രജിസ്റ്റർ നമ്പറും ജനന തീയതിയും നല്‍കി ഫലമറിയാവുന്നതാണ്. ജനറല്‍ ഡ്യൂട്ടി (ജിഡി), ടെക്‌നിക്കല്‍ (ടെക്), ട്രേഡ്‌സ്മാൻ (ക്ലാസ് 8 മുതല്‍ 10 വരെ), ഓഫീസ് അസിസ്റ്റൻ്റ്, വനിതാ മിലിട്ടറി പോലീസ് (എംപി), ശിപായി ഫാർമ, സോള്‍ജിയർ ടെക്‌നിക്കല്‍ നഴ്‌സിംഗ് അസിസ്റ്റൻ്റ് എന്നിവയുള്‍പ്പെടെ വിവിധ അഗ്‌നിവീർ റോളുകള്‍ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികള്‍ക്ക് ഫലമറിയാം. ലിസ്റ്റില്‍ ഉള്‍പ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് joinindianarmy.nic.in സന്ദർശിക്കുക.

TAGS : AGNIVEER RECRUITMENT | EXAM | RESULT
SUMMARY : Agniveer Recruitment Exam Result Published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *