അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂരിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയായ പ്രഭു ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേയ്‌ക്ക് ചാടിയത്. വീഴ്‌ച്ചയിൽ കാലും, കൈയ്യും ഒടിയുകയും, തലയ്‌ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

ഈറോഡ് മേക്കൂർ ഗ്രാമവാസിയായ പ്രഭു മൂന്നാം വർഷ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിദ്യാർഥിയാണ്. ഹോസ്റ്റലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രഭു ചാടുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് അമാനുഷിക ശക്തികൾ ഉള്ളതിനാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പ്രഭു പറഞ്ഞത്. തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്‌ക്ക് ചാടിയത്. നിലവിൽ പ്രഭു ഗംഗ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

TAGS: NATIONAL | ACCIDENT
SUMMARY: TN student claims superpowers, injured after jumping from college hostel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *