തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ-ബി ജെ പി സഖ്യം; തിരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കുമെന്ന് അമിത് ഷാ

തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ-ബി ജെ പി സഖ്യം; തിരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കുമെന്ന് അമിത് ഷാ

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയില്‍ ചേർന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. തമിഴ്‌നാട്ടില്‍ എൻഡിഎ സഖ്യം അധികാരത്തിലെത്തും. എടപ്പാടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടും.

എഐഎഡിഎംകെ എൻഡിഎയില്‍ ചേരുന്നത് ഒരു ഉപാധിയുമില്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു. ഒ പനീർ ശെല്‍വത്തിനെയും ടിടിവി ദിനകരനെയും ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് അണ്ണാഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. സീറ്റ് വിഭജനം, മന്ത്രിസഭാ രൂപീകരണമൊക്കെ പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

TAGS : TAMILNADU
SUMMARY : AIADMK-BJP alliance in Tamil Nadu; Amit Shah says they will contest elections together

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *