എയ്മ സംഗീതമത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്

എയ്മ സംഗീതമത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്

ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക  മികച്ച ഗായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന സംഗീതമത്സരം ‘എയ്മ വോയ്‌സ് കർണാടക 2024’-ന്റെ അവസാനഘട്ട മത്സരം ഇന്ന് രാവിലെ 9.30 മുതല്‍ ഓള്‍ഡ്‌ മദ്രാസ്‌ റോഡിലെ ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അവസാനഘട്ടത്തിലേക്ക് അർഹതനേടിയ പ്രതിഭകൾ ടീൻസ്, സീനിയർ, സൂപ്പർസീനിയർ എന്നീ വിഭാഗങ്ങളിലായി മത്സരിക്കും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും.

വിജയികൾക്ക് സർട്ടിഫിക്കറ്റും പുരസ്കാരവും നൽകുമെന്ന് എയ്മ കർണാടക പ്രസിഡന്റ് ലിങ്കൻ വാസുദേവൻ, സെക്രട്ടറി വിനു തോമസ് എന്നിവര്‍ അറിയിച്ചു. കർണാടകയിലെ വിവിധ മലയാളിസംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും. എയ്മ കർണാടക ചാപ്റ്ററിന്റെ മ്യൂസിക് ബാൻഡ് ടീം “ബാംഗ്ലൂർ വേവ്സ്‌” നെ പൊതുജനങ്ങൾക്കായി സിനിമാ സംവിധായകൻ വി കെ പ്രകാശ് സമർപ്പിക്കും. തുടർന്ന് ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും.
<br>
TAGS : AIMA
SUMMARY : Aima music competition grand finale

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *