എയ്മ വോയിസ് സീസൺ 5 ഗ്രാൻഡ് ഫൈനൽ മത്സരം സമാപിച്ചു

എയ്മ വോയിസ് സീസൺ 5 ഗ്രാൻഡ് ഫൈനൽ മത്സരം സമാപിച്ചു

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കർണാടകയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുനിന്നുള്ള മികച്ച ഗായകരെ കണ്ടെത്തുന്നതിനായി നടത്തിയ എയ്മ വോയിസ് കർണാടക- 2024 സീസൺ 5ന്റെ അവസാനപാദ മത്സരം ബെംഗളൂരു ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ മത്സരം ഉദ്ഘാടനം ചെയ്തു.

ആദ്യപാദ മത്സരത്തിൽ പങ്കെടുത്ത നൂറോളം പ്രതിഭകളിൽ നിന്നായി 70 പ്രതിഭകളെയാണ് അടുത്ത ഘട്ടത്തിലേക്കു തിരഞ്ഞെടുത്തത്. ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിൽ നിന്നുമായി പരമാവധി എട്ടു പേരെ വീതമാണ് അവസാന പാദ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. പിന്നണി ഗായകന്‍ രമേശ് ചന്ദ്ര, അജയ് വാര്യർ, സജിത്ത് നമ്പ്യാർ എന്നിവരായിരുന്നു വിധികർത്താക്കൾ.

സീനിയർ വിഭാഗത്തിൽ എൻ.കെ നീരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നാം സ്ഥാനത്തിന് അർഹനായി. ടി കെ സുജിത്ത്, പി വി ശ്രീജയ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ടീൻസ് വിഭാഗത്തിൽ കുമാരി. ശ്രീയ സൊജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കുമാരി. സ്വേത എം എം, കുമാരി.ജീന മറിയം അരുൺ എന്നിവർ നേടി.

വിജയികള്‍: 

▪️ അരുൺ ടോം- സൂപ്പർ സീനിയർ-ഒന്നാം സ്ഥാനം 

 

▪️ ടി കെ സുജീത്ത്- സൂപ്പർ സീനിയർ- രണ്ടാം സ്ഥാനം

 

▪️  ശ്രീജയ പിവി -സൂപ്പർ സീനിയർ- മൂന്നാം സ്ഥാനം

 

▪️  ശ്രിയ സോജിഷ്-  ടീന്‍സ് – ഒന്നാം സ്ഥാനം

 

▪️  ശ്വേത എംഎം- ട്വീന്‍സ്- രണ്ടാം സ്ഥാനം

 

▪️  ജീൻ മറിയം അരുൺ- ട്വീന്‍സ്- മൂന്നാം സ്ഥാനം

 

▪️  എൻ.കെ നീരജ്- സീനിയര്‍- ഒന്നാം സ്ഥാനം

<BR>
TAGS : AIMA,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *