എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയർ ഹോസ്റ്റസ് ഉണർന്ന് നിലവിളിക്കാൻ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസില്‍ ഏല്‍പ്പിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

‘ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ ആക്രമണം വളരെ വേദനാജനകരാണ്. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്‌മെന്റുമായി സഹകരിച്ച്‌ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും’ എയർ ഇന്ത്യ വക്താവ് പറഞ്ഞു.

TAGS : AIR INDIA | ARRESTED
SUMMARY : Air India employee sexually assaulted; The accused was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *