യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ബാഗേജ് തൂക്കം കുറച്ച്‌ കൊണ്ടുപോകേണ്ടി വരിക. 30 കിലോ ആയിരുന്ന സൗജന്യ ബാഗേജ് പരിധി 20 കിലോയാക്കിയാണ് കുറച്ചിരിക്കുന്നത്. ഈ മാസം 19 മുതലാണ് ബാഗേജ് അലവന്‍സ് വെട്ടിചുരുക്കിയത്.

പ്രവാസികള്‍ കൂടുതലായും നാട്ടിലേക്ക് പോകാന്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്. ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല.

നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവന്‍സ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാല്‍ യുഎഇ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്. അധിക ബാഗേജ് കൊണ്ടുപോകേണ്ടവര്‍ക്ക് ഇതിനായി അധിക തുക നല്‍കി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം.

TAGS : AIR INDIA | FLIGHT | PASSANGER | BAGGAGE
SUMMARY : Air India Express has reduced the baggage limit of passengers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *