തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുമായി എയർ ഇന്ത്യ

ബെംഗളൂരു: തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂലൈ ഒന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4.55ന് പുറപ്പെട്ട് 6.10ന് ബെംഗളൂരുവില്‍ എത്തും. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങള്‍ ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലൈ മുതല്‍ യൂസര്‍ ഫീ വര്‍ദ്ധനവും നിലവില്‍ വരും. ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീ നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീയില്‍ വര്‍ദ്ധന വരും. ആഭ്യന്തര യാത്രകള്‍ക്കുള്ള യൂസര്‍ ഫീ ആയ 506 രൂപ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി.

TAGS: BENGALURU UPDATES | AIR INDIA
SUMMARY: Air india announces daily flights between trivandrum and bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *