ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഡല്‍ഹി നഗരത്തിലെ വായു ഗുണനിലവാരം കൂടുതല്‍ അപകടകരമായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിസംബർ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ രീതിയിലേക്ക് പോയത്.

അന്ന് മുതല്‍ ഈ മലിനീകരണ ചക്രം തുടരുകയാണ്. അതേസമയം, ഡിസംബർ 20-ന് രാത്രി ഡല്‍ഹിയിലെ വായുവിൻ്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും, മലിനീകരണ തോത് തല്‍ക്ഷണം കുറഞ്ഞപ്പോള്‍, ഇന്ന് ഉച്ചയോടെ പുകമഞ്ഞും മലിനീകരണവും വീണ്ടും ഭയാനകമായ നിലയിലേക്ക് ഉയർന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

TAGS : AIR POLLUTION
SUMMARY: Air pollution in Delhi is critical

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *