ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വീണ്ടും വായുമലിനീകരണം അതിരൂക്ഷം. ഇന്ന് കാലത്ത് പുകപടലങ്ങള്‍ മൂലമുണ്ടായ കനത്ത മഞ്ഞാണ് നഗരം എമ്പാടും അനുഭവപ്പെട്ടത്. വായു ഗുണനിലവാര സൂചിക തീരെ മോശമായ 334 എന്ന നിലയിലേക്ക് താഴ്ന്നു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ വിവിധയിടങ്ങളില്‍ പുകമഞ്ഞ് നിറഞ്ഞ സാഹചര്യമാണ്.

മോശം എന്ന നിലയില്‍ നിന്നും വളരെ മോശം എന്ന നിലയിലേക്ക് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നു. കഴിഞ്ഞ കുറച്ച്‌ ദിവങ്ങളായാണ് ഗുണനിലവാരം വളരെ താഴ്ന്ന നിലയിലേക്ക് പോയത്. ശൈത്യകാലത്തിന് മുമ്പെ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ് വായുമലിനീകരണം.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ത്യ ഗെയ്റ്റിന് സമീപം 251, നെഹ്‌റുപാര്‍ക്കിന് സമീപം 209, ഐടിഒയ്ക്ക് സമീപം 226, ഭിക്കാജി കാമാ പ്ലേസിന് സമീപം 273, എയിംസിന് സമീപം 253 എന്നിങ്ങനെയാണ്. ഒക്ടോബര്‍ 15 മുതല്‍ ഡൽഹിയിൽ പൊടി കുറയ്ക്കാന്‍ വെള്ളം ഉപയോഗിച്ച്‌ റോഡുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബിലും ഹരിയാനയിലും കുറ്റിക്കാടും വൈക്കോലും കത്തിക്കുന്നതാണ് ഡൽഹിയിലെ വായുമലിനീകരണം വര്‍ധിക്കുന്നതിന് പ്രധാന കാരണം. ചുമ, ശ്വാസതടസം, മറ്റ് രോഗങ്ങള്‍ എന്നിവ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഡൽഹി നിവാസികള്‍.

TAGS : DELHI | AIR POLLUTION
SUMMARY : Air pollution is severe in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *