വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലെയും ക്ലാസുകൾ തിങ്കളാഴ്ച മുതൽ ഓൺലൈൻ മോഡിലേക്ക് മാറുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. എന്നാൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ സാധാരണ സമയമനുസരിച്ച് തുടരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് മുഖ്യമന്ത്രി അതിഷി പറഞ്ഞു.

കേന്ദ്രത്തിൻ്റെ എയർ ക്വാളിറ്റി സമിതി കർശനമായ മലിനീകരണ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഞായറാഴ്ച വൈകിട്ട് 7 മണിക്ക് 457 എന്ന നിലയിൽ സിവിയർ പ്ലസ് മാർക്ക് ലംഘിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഡൽഹിയിലേക്ക് ട്രക്കുകളുടെ പ്രവേശനം പൂർണമായും നിയന്ത്രിക്കും.

അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതോ എൽഎൻജി, സിഎൻജി ഒഴികെയുള്ള ട്രക്കുകൾക്ക് ഡൽഹിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. കൂടാതെ, ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായി ഡൽഹിയെ ഞായറാഴ്ച പട്ടികപ്പെടുത്തിയിരുന്നു.

TAGS: NATIONAL | AIR POLLUTION
SUMMARY: Air pollution on High rise in Delhi, schools go online from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *