എംപോക്സ്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി

എംപോക്സ്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി

ബെംഗളൂരു: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി ബെംഗളൂരു വിമാനത്താവളം. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എപിഎച്ച്ഒ) നടപ്പിലാക്കിയ നിരീക്ഷണ നടപടിയുടെ ഭാഗമായാണിത്. വിമാനത്താവളത്തിൽ നിർബന്ധിത എംപോക്സ് പരിശോധനകളൊന്നും നിലവിൽ നടക്കുന്നില്ലെന്നും 21 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ സംബന്ധിച്ച് ആരോഗ്യ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

എംപോക്സിന്റെ ലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഐസൊലേഷനും പരിശോധനയ്ക്കും വിധേയമാക്കും. സാഹചര്യത്തെ നേരിടാൻ വിമാനത്താവളം പൂർണ്ണമായും സജ്ജമാണെന്നും എല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

TAGS: BENGALURU | AIRPORT
SUMMARY: Airport athority mandates thermal screening at Bengaluru airport amid mpox fear

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *