ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തില്‍, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ മികവിലൂടെ വലിയ പ്രശസ്തിയും ആരാധകവൃന്ദവും സ്വന്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുയാകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച്‌, 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണ്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

550 കോടിയുള്ള ആലിയ ഭട്ട്, 500 കോടിയുള്ള ദീപിക പദുക്കോണ്‍, 485 കോടിയുള്ള കരീന കപൂർ, 250 കോടിയുടെ ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് ഈ പട്ടികയില്‍ ശേഷിക്കുന്നവരുടെ പട്ടികയില്‍.
അതേസമയം നയൻതാരയാണ് ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.

തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും സജീവമായ ഐശ്വര്യ, ഒരു സിനിമയ്ക്ക് 10 കോടി രൂപയും പരസ്യ ചിത്രങ്ങള്‍ക്ക് 7 മുതല്‍ 8 കോടിയുമായി പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ട്. ലോറിയല്‍, സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, ഫിലിപ്സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായുള്ള പരസ്യകരാറുകളും ഐശ്വര്യക്കുണ്ട്.

TAGS : AISWARYA RAI | ENTERTAINMENT
SUMMARY : Aishwarya Rai is India’s richest actress; 862 crores in assets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *