അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ്; കേസെടുത്ത് സൈബര്‍ പോലീസ്

അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ്; കേസെടുത്ത് സൈബര്‍ പോലീസ്

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം (‘എആർഎം’). കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ് കൊച്ചി സൈബർ പോലീസ്. ഐ ടി ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്.

ഇത് സംബന്ധിച്ച്‌ സംവിധായകൻ ജിതിൻ ലാല്‍ പരാതി നല്‍കിയിരുന്നു. തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. അതേസമയം സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് ഫിയൊക്കിന്റെ നിലപാട്.

നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാളെ കൊച്ചി സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ആ സംഘത്തെ കേന്ദ്രീകരിച്ച്‌ തന്നെയാണ് പോലീസ് അന്വേഷണം.

TAGS : FILM | TELEGRAM
SUMMARY : ‘Ajayante randam moshanam’ fake version; Cyber ​​police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *