എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എന്‍സിപിയില്‍ നീക്കം

എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എന്‍സിപിയില്‍ നീക്കം

തിരുവനന്തപുരം∙ എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാന്‍ എന്‍സിപിയില്‍ വീണ്ടും നീക്കം. തോമസ് കെ തോമസ് എം എല്‍ എക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കമാണ് എന്‍ സി പിയില്‍ ശക്തമായത്. പാര്‍ട്ടി പ്രസിഡന്റ് പി സി ചാക്കോ, മന്ത്രി മാറ്റത്തിനു പിന്തുണ നല്‍കിയതായും അതിനാല്‍ മന്ത്രിമാറ്റത്തിന് സാധ്യത തെളിഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു. എന്നാല്‍ മന്ത്രി ശശീന്ദ്രന്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എം എല്‍ എ സ്ഥാനം രാജിവെക്കും എന്നു ശശീന്ദ്രന്റെ ഭീഷണിമുഴക്കിയതായി സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്.

വിഷയത്തില്‍ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. പാര്‍ട്ടിയില്‍ അങ്ങിനെ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : KERALA NCP | AK SASEENDRAN
SUMMARY : AK Saseendran was replaced by Thomas K. NCP moves to make Thomas a minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *