എകെജി സെന്‍റര്‍ ആക്രമണം; കഴക്കൂട്ടത്തും വെണ്‍പാലവട്ടത്തും തെളിവെടുപ്പ് നടത്തി

എകെജി സെന്‍റര്‍ ആക്രമണം; കഴക്കൂട്ടത്തും വെണ്‍പാലവട്ടത്തും തെളിവെടുപ്പ് നടത്തി

എകെജി സെന്‍റർ ആക്രമണ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി സുഹൈല്‍ ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്ന സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ പല സ്ഥലങ്ങളെത്തിച്ചു ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി.

കഴക്കൂട്ടം, വെണ്‍പാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായിട്ടുള്ള സുഹൈല്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ആക്രണം നടന്ന ദിവസം ഇയാള്‍ രാത്രി സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പോലീസ് തെളിവെടുപ്പ് സംഘടിപ്പിച്ചത്.

അതേസമയം, വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് സുഹൈല്‍ ഷാജഹാൻ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന വിമാനത്തില്‍ ആയിരുന്നു. ഗണ്‍മാന്‍റെ പിന്നിലെ സീറ്റിലാണ് താൻ ഇരുന്നത്. പ്രതിഷേധത്തെ കുറിച്ച്‌ അറിയില്ലായിരുന്നെന്നും സുഹൈല്‍ ഷാജഹാൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

TAGS : AKG CENTER | ATTACK | EVIDENCE
SUMMARY : AKG Center Attack; Evidence collection was conducted at Kazhakoota and Venpalavatta

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *