എകെജി സെന്‍റര്‍ ആക്രമണക്കേസ്; പ്രതി സുഹൈല്‍ ഷാജഹാന് ജാമ്യം

എകെജി സെന്‍റര്‍ ആക്രമണക്കേസ്; പ്രതി സുഹൈല്‍ ഷാജഹാന് ജാമ്യം

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന കർശന നിർദ്ദേശത്തോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ വീണ്ടും രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നുമാണു പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍, കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണു മുമ്പു ഹാജരാകാതിരുന്നതെന്നും വിദേശത്തേക്കു പോയതെന്നും സുഹൈല്‍ പറഞ്ഞിരുന്നു.

2022 ജൂലൈ ഒന്നിന് എകെജി സെന്‍ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞു എന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ഇയാളെ അറസ്റ്റ് ചെയ്തത്. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമല്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച കാര്യവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

AKG Center Attack Case; Accused Suhail Shahjahan granted bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *