രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കള്‍; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കള്‍; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

ആലപ്പുഴയില്‍ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിലാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

ആനയടിയില്‍ നിന്ന് സ്‌ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെയെത്തി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

TAGS : ALAPPUZHA NEWS | AMBULANCE | ATTACK
SUMMARY : The youth stopped the ambulance that was carrying the patient; An attempt was made to assault the driver

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *