തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചു; ആലപ്പുഴയില്‍ യുവതിക്ക് ദാരുണാന്ത്യം

തുമ്പച്ചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചു; ആലപ്പുഴയില്‍ യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്പ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

യുവതിയെ ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അടുത്തിടെ ഹരിപ്പാട് സ്വദേശി അരളിപ്പൂവ് ചവച്ചതിന് പിന്നാലെ മരണപ്പെട്ടിരുന്നു. സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്.

TAGS : LEUCAS ASPERA | ALAPPUZHA NEWS | DEAD
SUMMARY : Ate a curry made from the Leucas aspera; the woman died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *