ഗൃഹനാഥൻ വീടിന് തീവച്ച സംഭവം; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

ഗൃഹനാഥൻ വീടിന് തീവച്ച സംഭവം; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

ആലപ്പുഴ: ഗൃഹനാഥൻ വീടിന് തീയിട്ടത്തിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തലവടി സ്വദേശി ഓമന(73) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസമാണ് ഗൃഹനാഥൻ പെട്രോള്‍ ഒഴിച്ച്‌ വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്.

ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടില്‍ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്. കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

TAGS : ALAPPUZHA NEWS | DEAD
SUMMARY : The incident where the husband set fire to the house; His wife died while undergoing treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *