ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശു ചികിത്സ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. അമ്പലപ്പുഴ സ്വദേശി മനു- സൗമ്യ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ബ്ലീഡിങ് ഉണ്ടായിട്ടും കൃത്യ സമയത്ത് ചികിത്സ നല്‍കാത്തതാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ മാസം 28-നാണ് സൗമ്യയെ ബ്ലീഡിങിനെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ എത്തിയ ഉടൻ സൗമ്യയയെ ലേബർ റൂമിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം മൂത്രത്തില്‍ പഴുപ്പ് മൂലം ഉണ്ടായ ബ്ലീഡിങ് ആണെന്നും പ്രസവത്തിന് സമയം ആയില്ലെന്നും പറഞ്ഞു. വീണ്ടും വേദന അനുഭവപ്പെട്ട് ഡോക്ടറെ സമീപിച്ചു. സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോലിസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

TAGS: MEDICAL COLLEGE, DEAD
KEYWORDS: Seven-day-old newborn baby dies in Alappuzha Medical College

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *