കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ വെച്ച്‌ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി ഷൗക്കത്തിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. ആലപ്പുഴയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പുലർച്ചെ നാലിനായിരുന്നു അപകടം.

ഈ സമയം കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. മുബാറക്കിനെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ പോലീസിനെയും കോസ്റ്റ്ഗാർഡിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.

TAGS : ALAPPUZHA NEWS | FISHER MAN | DEAD BODY
SUMMARY : The body of the missing fisherman who fell into the sea was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *