അലന്‍സിയര്‍ കടന്നുപിടിച്ചു, ഇതുവരെ നടപടിയെടുത്തില്ല; ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്

അലന്‍സിയര്‍ കടന്നുപിടിച്ചു, ഇതുവരെ നടപടിയെടുത്തില്ല; ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്

തിരുവനന്തപുരം: അലൻസിയർക്കെതിരെ അമ്മയില്‍ പരാതി നല്‍കിയിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. 2018ല്‍ ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് അമ്മയില്‍ പരാതി നല്‍കുകയായിരുന്നു.

നപടി ഉണ്ടാകാത്തതിനെ തുടർന്ന് ഇടവേള ബാബുവിനെ കണ്ടു. എന്നാല്‍ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പിന്നീട് തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു. തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയാറാകണമെന്നും ദിവ്യ ഗോപിനാഥ് ആവശ്യപ്പെട്ടു.

TAGS : HEMA COMMISION REPORT | AMMA
SUMMARY : Alencier entered, and did not yet act; Actress Divya Gopinath against ‘Amma’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *