അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷസ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. അലിഗഢ് മുസ്‍ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആർട്ടിക്കിള്‍ 30 പ്രകാരം സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെഞ്ചിലെ നാല് അംഗങ്ങള്‍ വിധിയെ പിന്തുണച്ചപ്പോള്‍ മൂന്ന് പേർ എതിർത്തു. 1981ലാണ് കേന്ദ്ര സർക്കാർ അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കിയത്.

2006ല്‍ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരായ ഹർജികള്‍ 2019ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമനിർമാണത്തിലൂടെ സ്ഥാപിതമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

TAGS : SUPREME COURT
SUMMARY : The Supreme Court overruled the verdict that Aligarh University is not a minority institution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *