ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തിര യോഗം ചേരുമെന്നും, ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത നിർമാണം തടയാൻ ബിബിഎംപി, ബെംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി), ബംഗാളിചര് മെട്രൊപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റി എന്നിവയ്ക്ക് അധികാരം നൽകാൻ സർക്കാർ തീരുമാനിച്ചു. അനധികൃത സ്വത്തുക്കളുടെ രജിസ്ട്രേഷനും ഇതുവഴി നിർത്തലാക്കും.

അതേസമയം അഴുക്കുചാലുകളും, നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. മഴ പെയ്യുമ്പോഴയണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ സ്റ്റോം വാട്ടർ ഡ്രെയിനുകൾ (എസ്‌ഡബ്ല്യുഡി) സഹിതം 300 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാൻ തീരുമാനിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | DK SHIVAKUMAR
SUMMARY: Will demolish all illegal buildings in Bengaluru, says dk shivakumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *