അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും പുലികളിയും നാളെ

അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും പുലികളിയും നാളെ

ബെംഗളൂരു: ബാബുസാഹിബ് പാളയ സാന്‍ജോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മാതൃഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും നാളെ ഹൊറമാവ് അഗരയിലുള്ള മുത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.തൃശൂരില്‍ നിന്നുള്ള പുലികളി സംഘവും ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യു ട്യൂബര്‍ കീഴടക്കിയ ഹിപ്‌സ്റ്ററും ഫിലിപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി  മാറിയ ക്വിനും പരിപാടിയില്‍ പങ്കെടുക്കും.

വടംവലിയില്‍ വിജയികളാകുന്ന ആദ്യ 4 സ്ഥാനക്കാര്‍ക്ക് 75000/-, 50000/-, 30000/-, 20000/-
എന്നിങ്ങനെ സമ്മാനത്തുകകളും, പൂക്കള മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കു 25001/-,15001/-, 10001/- എന്നിങ്ങനെ സമ്മാനത്തുകകളും ട്രോഫികളും നല്‍കും. വിജയികള്‍ക്കു മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ മാതു സജി. സമ്മാനങ്ങള്‍ കൈമാറും. മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്കു പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 98455 38087 / +91 98867 20184 / +91 92430 21601
<BR>
TAGS : ASSOCIATION NEWS
SUMMARY : All India Tug of War Competition, Pookala Competition and Pulikali tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *