ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് ഇതുവരെ 7,362 ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ രൂപീകരിച്ച സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) റിപ്പോർട്ടിൽ ഡെങ്കിപ്പനി വ്യാപനം തടയാൻ വിവിധ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. നിലവിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കാൻ ഒരു കാരണവുമില്ലെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനി മരണനിരക്ക് 0.08 ശതമാനമാണ്. മരണനിരക്ക് 0.25 ശതമാനമാണെങ്കിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്.

മരണനിരക്ക് നിയന്ത്രിക്കാൻ പരിശോധനകൾ വർധിപ്പിക്കുക, കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കുക, ഫോഗിംഗ്, ഡെങ്കിപ്പനി ബാധിതരുള്ള സ്ഥലങ്ങളിൽ അണുനാശിനി സ്പ്രേ ചെയ്യുക, ആവശ്യത്തിന് മരുന്നുകളുടെ ശേഖരം ലഭ്യമാക്കുക, പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നിവയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue fever, No medical emergency in state, says technical advisory committee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *