മുകേഷിനെതിരായ ആരോപണം: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

മുകേഷിനെതിരായ ആരോപണം: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി:  മുകേഷിനെതിരായ പരാതിയിൽ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലാണ് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. വേണ്ട തെളിവ് സഹിതം വിസ്തരിച്ചാണ് മൊഴി നൽകിയെന്നും പരാതിക്കാരി പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരായ ഇലക്‌ട്രോണിക്‌ തെളിവുകൾ മുകേഷ്‌ അഭിഭാഷകൻ ജോ പോളിന്‌ കൈമാറി.

ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതിയിൽ 7 പേർക്കെതിരെ കേസെടുത്തതിൻ്റെ തുടർനടപടിയെന്ന നിലയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടനും എംഎൽഎയുമായ എം മുകേഷിനെതിരായ പരാതിയിലാണ് ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം കോടതിയിൽ 3.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും തെളിവ് സഹിതം വിശദമായ മൊഴിയാണ് നൽകിയതെന്നും പരാതിക്കാരിയായ നടി പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് കേസുകളിലും പരാതിക്കാരിയുടെ രഹസ്യമൊഴിയെടുപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
<BR>
TAGS : MUKESH | SEXUAL HARASSMENT
SUMMARY : Allegation against Mukesh: Complainant’s confidential statement recorded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *