സി എം ആര്‍ എലിനെതിരായ ആരോപണം; ഷോണ്‍ ജോര്‍ജിന് കോടതി നോട്ടീസ്

സി എം ആര്‍ എലിനെതിരായ ആരോപണം; ഷോണ്‍ ജോര്‍ജിന് കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്ലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി. സംഭവത്തില്‍ ഷോണ്‍ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. സിഎംആര്‍എല്ലിനെതിരായ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ പ്രസ്താവനകള്‍ തടയണമെന്ന് അവശ്യപ്പെട്ടാണ് കമ്പനി ഹർജി നല്‍കിയത്.

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഷോണിന്‍റെ ആരോപണങ്ങളിലാണ് കോടതി ഇടപെട്ടത്. അതേസമയം ഉത്തരവിനെ കുറിച്ച്‌ അറിയില്ലെന്ന് ഷോണ്‍ പറ‍ഞ്ഞു. തനിക്ക് നോട്ടീസ് ലഭിച്ചിരുന്നുവെന്നും അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സിഎംആർഎല്ലിനെതിരെ എഴുതിയതൊന്നും നീക്കം ചെയ്യില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപകീര്‍ത്തി പ്രചാരണം വിലക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദമായവാദം പിന്നീട് കേള്‍ക്കും. ഇതിനായി അടുത്തമാസം അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

TAGS : LATEST NEWS
SUMMARY : Allegations against CMRL; Court notice to Shaun George

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *