പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; രണ്ട് കോടി നഷ്ടപരിഹാരം നൽകുമെന്ന് അല്ലു അർജുന്റെ പിതാവ്

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; രണ്ട് കോടി നഷ്ടപരിഹാരം നൽകുമെന്ന് അല്ലു അർജുന്റെ പിതാവ്

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 35 കാരിയുടെ കുടുംബത്തിന് 2 കോടി രൂപ നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ഒരു കോടി രൂപ തന്റെ മകൻ നൽകുമെന്നും ബാക്കി തുക സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സംവിധായകൻ സുകുമാറും പങ്കിടുമെന്നും അല്ലു അരവിന്ദ് പറഞ്ഞു. ദുരന്തത്തിനിരയായ കുടുംബത്തിന് തുക കൈമാറാൻ തെലങ്കാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരക്കിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞ ചില വ്യവസ്ഥകൾ അനുസരിച്ചാണ് തങ്ങൾ തുക മാറാനുള്ള ദൗത്യം തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണെ ഏൽപ്പിച്ചതെന്നും അല്ലുവിന്റെ പിതാവ് പറഞ്ഞു. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അല്ലു അർജുൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ യുവതിയുടെ ഭർത്താവ് താൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്നും, തന്റെ ഭാര്യ മരിച്ചത് തിക്കിലും തിരക്കിലുംപെട്ടിട്ട് അല്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

TAGS: NATIONAL | ALLU ARJUN
SUMMARY: Family ready to give rs 2 crore to revathys family, says allu arjun s father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *