മികച്ച നടനുള്ള ഗദ്ദര്‍ അവാര്‍ഡ് അല്ലു അര്‍ജുന്

മികച്ച നടനുള്ള ഗദ്ദര്‍ അവാര്‍ഡ് അല്ലു അര്‍ജുന്

പുഷ്പ 2 ദ് റൂളിലൂടെ മികച്ച നടനുള്ള തെലങ്കാന സംസ്ഥാന പുരസ്കാരമായ ഗദ്ദർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. 14 വർഷങ്ങള്‍ക്ക് ശേഷമാണ് തെലങ്കാന സംസ്ഥാന അവാർഡുകള്‍ പ്രഖ്യാപിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗമായ പുഷ്പ ദ് റൈസിലൂടെ ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന നേട്ടവും അല്ലു അർജുൻ സ്വന്തമാക്കിയിരുന്നു.

തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം. അല്ലു അർജുനെ സംബന്ധിച്ചിടത്തോളം അപൂർവ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്. ഈ നേട്ടം അല്ലുവിന്‍റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.

TAGS : ALLU ARJUN
SUMMARY : Allu Arjun wins Gaddar Award for Best Actor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *