ചിക്കമഗളുരുവിൽ 30 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

ചിക്കമഗളുരുവിൽ 30 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരിലെ നരസിംഹരാജപുരയിലുള്ള ദാവന ഗ്രാമത്തിന് സമീപം 30 കുരങ്ങുകളുടെ ജഡം കണ്ടെത്തി. കുരങ്ങുകളുടെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മൃഗങ്ങളുടെ സമീപത്ത് നിന്നും പഴത്തൊലികളും കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകളെ പഴം നൽകി മയക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

ചത്തവയിൽ 16 ആൺകുരങ്ങുകളും 14 പെൺകുരങ്ങുകളും, കുഞ്ഞുങ്ങളുമാണുള്ളത്. സംഭവം മൃഗസ്‌നേഹികളിലും പ്രദേശവാസികളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. കുറ്റവാളികളെ ഉടൻ തിരിച്ചറിയാനും കഠിനമായ ശിക്ഷ നൽകാനും ജില്ലയിലെ മൃഗസ്നേഹികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA| CRIME
SUNMARY: almost 30 monkeys found dead in chikkamangaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *