നഗരത്തിലെ 41 ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിച്ചു

നഗരത്തിലെ 41 ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ 11 പ്രധാന ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (എടിസിഎസ്) സ്ഥാപിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ട്രാഫിക് സിഗ്നൽ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക്കായി നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനും പോലീസ് ഇടപെടലിന്റെ ആവശ്യകത കുറയ്ക്കുന്നതിന്, കൂടുതൽ കാര്യക്ഷമമായ ട്രാഫിക് മാനേജ്‌മെന്റിനുമാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു.

എടിസിഎസ് സജ്ജീകരിച്ചിട്ടുള്ള 41 ജംഗ്ഷനുകളിൽ, ഏഴെണ്ണത്തിന് പൂർണ്ണമായും പുതിയ സിഗ്നൽ സംവിധാനങ്ങൾ ലഭിച്ചു. മറ്റ് 34 സ്ഥലങ്ങളിൽ പഴയ ക്യാമറ അധിഷ്ഠിത മോഡലുകളെ നവീകരിച്ചിട്ടുണ്ട്.

ഡിസംബർ അവസാനത്തോടെ ബെംഗളൂരുവിലെ 165 ജംഗ്ഷനുകൾ ഈ അത്യാധുനിക പുതിയ സംവിധാനം നടപ്പാക്കുമെന്ന് അനുചേത് പറഞ്ഞു. വർഷാവസാനത്തോടെ, പുതിയ എടിസിഎസ് ഇൻസ്റ്റാളേഷനുകളും അധിക അഡാപ്റ്റീവ് സിഗ്നലുകളും ഉൾപ്പെടെ 500 സിഗ്നലൈസ്ഡ് ജംഗ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | TRAFFIC SIGNAL
SUMMARY: Bengaluru introduces AI traffic management systems across 41 junctions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *