കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു

കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയ്ക്കിടെ നിരവധിയിടങ്ങളിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധയിടങ്ങളിൽ 87 മരങ്ങൾ പൊട്ടിവീണതായി ബിബിഎംപി അറിയിച്ചു.

വ്യാഴാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച രാത്രി 8 മണി വരെ നഗരത്തിലുടനീളം 68 മരങ്ങളും 93 ശിഖരങ്ങളും ഒടിഞ്ഞുവീണതായി ബിബിഎംപി കൺട്രോൾ റൂമിൽ പരാതി ലഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5നും രാത്രി 8നും ഇടയിൽ മാത്രം 19 മരങ്ങളും 33 ശിഖരങ്ങളും കടപുഴകി വീണു.

വൈകുന്നേരം 7 മണിയോടെ നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപമുള്ള വിവി പുരത്ത് മരം പൊട്ടിവീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. മഴക്കാലത്തിന് മുൻപുള്ള വേനൽമഴ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ചൂടിന് ചെറിയ ആശ്വാസമൊന്നുമല്ല നല്കിയത്. വെള്ളിയാഴ്ച വൈകിട്ടും ജയനഗർ, സിൽക്ക് ബോർഡ് തുടങ്ങി പലയിടങ്ങളിലും മോശമല്ലാത്ത മഴ ലഭിച്ചിരുന്നു.

TAGS: BENGALURU | RAIN
SUMMARY: 87 tree falls across city in less than 24 hours of rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *