ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ മരങ്ങളുടെ കണക്കെടുപ്പ് നടത്തിയത്.

ബൊമ്മനഹള്ളി സോണിലെ വിദ്യാപീഠ (4,600 മരങ്ങൾ), കത്രിഗുപ്പെ (4,300 മരങ്ങൾ) എന്നീ രണ്ട് വാർഡുകളിലാണ് കൂടുതൽ മരങ്ങളുള്ളത്. നിലവിൽ സർവേ പൂർത്തിയായതായി ഡി. കെ. ശിവകുമാർ അറിയിച്ചു. നടപ്പുസാമ്പത്തിക വർഷത്തിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

2019 ഒക്ടോബർ 10 മുതലാണ് നഗരത്തിൽ ബിബിഎംപി മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചത്. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. സർവേ നടത്താൻ ബിബിഎംപി ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലും തുടർന്ന് ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലുമുള്ള ഉദ്യോഗസ്ഥരെയാണ് സമീപിച്ചത്. എന്നാൽ, മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയിട്ടും കരാറുകൾ അന്തിമമായില്ല. പിന്നീട് നിരവധി കാലതാമസങ്ങൾക്ക് ശേഷമാണ് അടുത്തിടെ കണക്കെടുപ്പ് ബിബിഎംപി പൂർത്തിയാക്കിയത്.

നിലവിൽ ബിബിഎംപിയുടെ ക്ലൈമറ്റ് ആക്ഷൻ സെൽ, നഗരത്തിലെ കിണറുകളുടെ മറ്റൊരു കണക്കെടുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോശം അവസ്ഥയിൽ കണ്ടെത്തുന്ന കിണറുകൾ പുനര ജീവിപ്പിക്കാൻ സർക്കാരിന്റെ സഹായം തേടുമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: TREES| BENGALURU UPDATES| SURVEY
SUMMARY: Almost 94,000 trees in bengaluru found in tree census report

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *