ആമയിഴഞ്ചാന്‍ തോട്ടിലെ മരണം; അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ മരണം; അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

തിരുവനന്തപുഴം: മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണു തൊഴിലാളി മരിച്ച സംഭവത്തില്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ്‌ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി. തൊഴിലാളിയായ ജോയി മരിച്ച സംഭവ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടതി ഇത് പരസ്പരം പഴിചാരാനുള്ള സമയമല്ലെന്ന് കോടതി നിരീക്ഷിച്ചു.

മാലിന്യനീക്കം എങ്ങനെയെന്ന് കോര്‍പറേഷനും റെയില്‍വേയും കോടതിയെ അറിയിക്കണം. റെയില്‍വേ ഭൂമിയിലേക്ക് മാലിന്യമെത്തുന്നില്ലെന്ന് റെയില്‍വേയും മാലിന്യം തോട്ടിലേക്ക് വിടുന്നില്ലെന്ന് കോര്‍പറേഷനും ഉറപ്പാക്കണെമെന്ന് ഹൈക്കോടതി പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കനാലിലൂടെ ഒഴുക്കിവിടാന്‍ അനുവദിക്കരുതായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകുന്നില്ലെന്ന് കോര്‍പ്പറേഷനും സര്‍ക്കാരും ഉറപ്പിക്കണമായിരുന്നു.റെയില്‍വേ ടണലിലൂടെ മാലിന്യം ഒഴുകുന്നത് കോര്‍പ്പറേഷന്‍ തടയണമായിരുന്നു. ടണലിലെ വെള്ളം കറുത്ത് കലങ്ങിയ നിലയിലായിരുന്നു. അതിനര്‍ത്ഥം കോര്‍പ്പറേഷന്‍ സമയബന്ധിതമായി മാലിന്യനീക്കം ചെയ്തില്ലെന്നാണ്. മാലിന്യ സംസ്‌കരണം സംബന്ധിച്ച് റെയില്‍വേയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.
<BR>
TAGS : AMAYIZHANJAN DEATH
SUMMARY : Amayizhanchanissue. High court appointed amicus curiae

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *